തലസ്ഥാനത്തെ സംഘര്‍ഷം: ആശങ്ക വേണ്ടെന്ന് ഡിജിപി

November 20, 2017 കേരളം

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറച്ച് പേരെ കൂടി പിടികൂടാനുണ്ടെന്നും ഡിജിപി ബെഹ്‌റ പറഞ്ഞു.

തിരുവനന്തപുരത്തുണ്ടായ അക്രമത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിനുശേഷം ഞായറാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്കു കല്ലേറുണ്ടായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്കുണ്ടായ കല്ലേറില്‍ ഏഴുപേരെ പോലീസ് കസ്റ്റിയിലെടുത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം