ക്രിസ്തുമസ്, പുതുവല്‍സര അവധി: കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

November 20, 2017 കേരളം

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവല്‍സര അവധി ദിവസങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി രണ്ടു വരെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും. ഓണ്‍ലൈനില്‍ റിസര്‍വേഷനും സൗകര്യമുണ്ട്. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ:

ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍
ഡിസംബര്‍ 21 മുതല്‍ 24 വരെ
21.35: ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി)
21.45: ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി)
23.25: ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) സുല്‍ത്താന്‍ബത്തേരി (വഴി)
19.15: ബാംഗ്ലൂര്‍തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി)
18.00: ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി)
19.30: ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി)
21.46: ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി)
22.15: ബാംഗ്ലൂര്‍പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി)

ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍
ഡിസംബര്‍ 25, ഡിസംബര്‍ 29 മുതല്‍ ജനുവരി രണ്ടുവരെ
20.15: കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
20.35: കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
21.35: കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
19.15: തൃശ്ശൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
17.30: എറണാകുളംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
17.00: കോട്ടയംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)മാനന്തവാടി, കുട്ട (വഴി)
20.00: കണ്ണൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി)
17.30: പയ്യന്നൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി)

ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ നടത്തുന്ന പ്രധാന അന്തര്‍സംസ്ഥാന സര്‍വീസുകളായ ബാംഗ്ലൂര്‍, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നിവ മുടങ്ങാതെ കൃത്യമായി നടത്താനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത് നിലവിലുള്ള സര്‍വ്വീസുകളും ബാംഗ്ലൂരില്‍ നിന്നും തിരിച്ചുമുള്ള പ്രത്യേക സര്‍വീസുകളും പ്രയോജനപ്പെടുത്താം. വെബ് സൈറ്റ് : www.skrtconline.com.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം