ഗോരക്ഷാഭവന്‍ ഉദ്ഘാടനം ചെയ്തു

November 21, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കാര്യാലയം ഗോരക്ഷാ ഭവന്‍ കുടപ്പനക്കുന്നില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് പ്രത്യാശ നല്‍കുന്ന ജീവനോപാധി എപ്പോഴും മൃഗസംരക്ഷണ മേഖല തന്നെയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പാല്‍, മുട്ട, മാംസം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കൊന്നും ഒരു കാലത്തും വിപണിയില്‍ ആവശ്യകത കുറയില്ലെന്നും വില സ്ഥിരതയുള്ള ഉല്‍പ്പന്നങ്ങളാണിവയെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനത്തു നിന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളില്‍ പാല്‍ പരിശോധന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ്, ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഇരുപത്തിമൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. റാബീസ് ഫ്രീ കേരള പദ്ധതിയുട മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ എസ്. അനിത നിര്‍വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍