സന്നിധാനത്ത് കലാപരിപാടികള്‍ അവതരിപ്പിക്കാം

November 21, 2017 മറ്റുവാര്‍ത്തകള്‍

ശബരിമല: ഭക്തജനങ്ങള്‍ക്ക് അയ്യപ്പാ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. ഭജന, ഭക്തിഗാനമേള പോലുള്ള സംഗീത പരിപാടികളും ഭരതനാട്യം, കുച്ചുപ്പുടി പോലുള്ള നൃത്തപരിപാടികളും അവതരിപ്പിക്കാം. ഇതിനു പുറമേ കളരിപ്പയറ്റ് പോലെയുള്ള ആയോധന കലകളും അവതരിപ്പിക്കാം.

സ്റ്റേജും ശബ്ദ സംവിധാനവും ദേവസ്വം ബോര്‍ഡ് സൗജന്യമായി നല്‍കും. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ സ്വന്തം ചെലവില്‍ സജ്ജീകരിക്കണം. പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ മുരളി കോട്ടയ്ക്കകവുമായി ബന്ധപ്പെടണം. ഫോണ്‍: 04735202048, 9446446464.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍