മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ചെന്നിത്തല

November 23, 2017 കേരളം

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റ് പരിസരത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയത് ആരെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാധ്യമങ്ങളെ സെക്രട്ടറിയേറ്റ് പരിസരത്ത് പോലും പ്രവേശിപ്പിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു ബുധനാഴ്ച പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം