അഗ്‌നിപര്‍വതം: ബാലി വിമാനത്താവളം അടച്ചു

November 27, 2017 രാഷ്ട്രാന്തരീയം

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ മൗണ്ട് അഗംഗ് അഗ്‌നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചു. അഗ്‌നിപര്‍വതത്തില്‍നിന്നും വമിക്കുന്ന ചാരം വിമാന എന്‍ജിനുകള്‍ക്ക് ദോഷകരമായതിനാലാണ് വിമാനത്താവളം അടച്ചത്. ഇതേത്തുടര്‍ന്ന് നിരവധി വിനോദ സഞ്ചാരികള്‍ ബാലിയില്‍ കുടുങ്ങിക്കിടക്കുകാണ്. 196 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 445 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ ശക്തമായ രണ്ടാമത്തെ സ്‌ഫോടനമാണ് ഞായറാഴ്ച നടന്നത്. അഗ്‌നിപര്‍വതത്തില്‍നിന്നും പുറത്തുവന്ന അവശിഷ്ടങ്ങളും പുകയും 13,100 അടി ഉയരത്തിലാണ് പറന്നുപൊങ്ങിതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തെ തുടര്‍ന്ന് പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആള്‍ക്കാരെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം