ആറ്റുകാല്‍ദേവി ഹോസ്പിറ്റലില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

November 28, 2017 കേരളം

Attukal-Hospital-pbതിരുവനന്തപുരം: ആറ്റുകാല്‍ദേവി ഹോസ്പിറ്റലില്‍ നവംബര്‍ 26ന് സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ആശുപത്രിയിലെ വിവിധ സ്‌പെഷ്യലിറ്റികളിലെയും സൂപ്പര്‍ സ്‌പെഷ്യലിറ്റികളിലെയൂം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ഏതാണ് നാനൂറോളം പേര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പില്‍ ചിലവേറിയ പലടെസ്റ്റുകളും സൗജന്യമായാണ് നടത്തിയത്. ജനറല്‍ മെഡിസിന്‍, എന്‍ഡോക്രൈനോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ പീഡിക്‌സ്, ഗൈനക്കോളജി, കാര്‍ഡിയോളജി, ഇ.എന്‍.ടി., ദന്തല്‍ സര്‍ജറി, ഫിസിക്കല്‍ മെഡിസിന്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രസ്തുത ക്യാമ്പില്‍ രോഗികളെ ചികില്‍സിക്കുകയും അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച കാല്‍മുട്ടുമാറ്റിവക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ശസ്ത്രക്രിയകള്‍ കുറഞ്ഞ ചിലവില്‍ ചെയ്യുന്നതാണെന്ന് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.പ്രകാശ് ജനാര്‍ദ്ദനന്‍ അറിയിച്ചു.

പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ബീന ആര്‍.സി, സിമി ജ്യോതിഷ്, ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ രഞ്ജിത് കാര്‍ത്തികേയന്‍ CA, എം.ജയകുമാര്‍, മോഹനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം