മഴയും കാറ്റും: സംസ്ഥാനത്ത് ഏഴു മരണം 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

December 1, 2017 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഏഴു പേര്‍ മരിച്ചതായി റവന്യു വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്തും കാസര്‍കോടും ഓരോരുത്തരുമാണ് മരിച്ചത്.

സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 29 ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍