ഓഖിക്ക് പിന്നാലെ സാഗര്‍: കനത്ത മഴയ്ക്ക് സാധ്യത

December 3, 2017 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം : ഓഖിക്ക് പിന്നാലെ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റിന് കാരണം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ മാസം 30 ന് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് മലാക്ക കടലിടുക്കില്‍ ശക്തിയേറിയ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ട് ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നത്. നാളെ ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ചെന്നൈ തീരത്ത് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓഖി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉണ്ടായ അതേ മേഖലയില്‍ തന്നെയാണ് പുതിയ ന്യൂനമര്‍ദ്ദം രൂപാന്തരപ്പെട്ടിരിക്കുന്നത്.സമുദ്ര ഉപരിതലത്തിലെ താപ വ്യതിയാനം ആണ് ഇപ്പോള്‍ ഉളള സ്ഥിതിവിശേഷത്തിന് കാരണം.

ഇനിയുളള രണ്ട് ദിവസങ്ങളില്‍ തമിഴ്‌നാട് കേരള ആന്ധ്രപ്രദേശ് തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍