യാത്രാ വിലക്ക്: ട്രംപിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം

December 5, 2017 രാഷ്ട്രാന്തരീയം

വാഷിഗ്ടണ്‍: ഇറാന്‍, ലിബിയ, സൊമാലിയ, ഛാഡ്, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം. ബെഞ്ചിലെ ഏഴു ജഡ്ജിമാരും കീഴ്‌ക്കോടതികളുടെ നിരോധന ഉത്തരവ് എടുത്തുകളയണമെന്ന ആവശ്യം അംഗീകരിച്ചു.

ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജനുവരിയിലാണ് ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് ഇറാക്കിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം