ഓഖി: തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു

December 6, 2017 പ്രധാന വാര്‍ത്തകള്‍

VZM-PBതിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന തിരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ പത്ത് കപ്പലുകളാണ് തിരച്ചിലിനുള്ളത്. കഴിഞ്ഞ ദിവസം നാല് പേരുടെ മൃതദേഹങ്ങള്‍ തീരത്തെത്തിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍