സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കി

December 7, 2017 കേരളം

secretariatതിരുവനന്തപുരം: 2018 ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ജനുവരി മുതല്‍ ശമ്പളം ലഭിക്കൂവെന്നും പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.

എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണമെന്നും ഡിസംബര്‍ പതിനഞ്ചിന് മുന്‍പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു.

ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കും. ഇതുവഴി ഔദ്യോഗിക കാര്യങ്ങള്‍ക്കു മറ്റ് ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രഷറി വകുപ്പും തീരുമാനമെടുത്തിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം