ആധാര്‍ ബന്ധിപ്പിക്കല്‍ ഈമാസം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

December 7, 2017 ദേശീയം

Adharന്യൂഡല്‍ഹി: വിവിധ ധനകാര്യ സേവനങ്ങള്‍ക്കായി ഡിസംബര്‍ 31നകം ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം പുതുതായി ആധാര്‍ എടുക്കുന്നവര്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവിധ ക്ഷേമപദതികള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാന്‍ ഇവര്‍ക്ക് 2018 മാര്‍ച്ച് 31 വരെ സമയം അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം