കെ.എസ്.എഫ്.ഡി.സി തീയറ്ററുകളില്‍ 12 മുതല്‍ ഇ-ടിക്കറ്റിംഗ്

December 8, 2017 കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം കൈരളി/നിള/ശ്രീ, ആലപ്പുഴ കൈരളി/ശ്രീ, ചേര്‍ത്തല കൈരളി/ശ്രീ, നോര്‍ത്ത് പറവൂര്‍ കൈരളി/ശ്രീ, തൃശൂര്‍ കൈരളി/ശ്രീ, കോഴിക്കോട് കൈരളി/ശ്രീ എന്നീ തീയേറ്ററുകളില്‍ ഡിസംബര്‍ 12 മുതല്‍ നടപ്പിലാക്കും.

പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനായി keralafilms.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം ടിക്കറ്റുകള്‍ ബുക്കുചെയ്യാം. ടിക്കറ്റ് റിസര്‍വ്വേഷന്‍ സംബന്ധിച്ചുള്ള സാങ്കേതിക സഹായത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ 0471 2773170 എന്ന നമ്പറിള്‍ ബന്ധപ്പെടണം

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം