രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

December 13, 2017 കായികം

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ  ഇരട്ട സെഞ്ചുറി നേടി. ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 392 റണ്‍സ്. രോഹിത് ശര്‍മ പുറത്താകാതെ  208 റണ്‍സ് നേടി. 153 പന്തില്‍ 13 ഫോറും 12 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.

ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്‍രോഹിത് ശര്‍മ സഖ്യം 115 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി.

 

ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ തിസാര പെരേര എട്ട് ഓവറില്‍ 80 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം