പമ്പയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ താത്കാലിക സംവിധാനം

December 13, 2017 കേരളം

പമ്പ: ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പയില്‍ അധികമായി വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ താത്കാലിക സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശം നല്‍കി. പമ്പയില്‍ നിന്നുളള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക് പാര്‍ക്കിംഗ് ആവശ്യത്തിനായി പുതിയ സംവിധാനം ഉപയോഗിക്കാനാവും.

നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മൂന്ന് ഏക്കര്‍ റിസര്‍വ് വനം നേരത്തെ തന്നെ കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ഈ സ്ഥലം തുടര്‍ന്നും ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. താത്കാലിക ആവശ്യത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുളള അധിക സ്ഥലം ഭാവിയിലും ആവശ്യമുണ്ടെങ്കില്‍ ഈ വിവരവും അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം