ടുജി അഴിമതി: എ. രാജയും കനിമൊഴിയും കുറ്റവിമുക്തര്‍

December 21, 2017 പ്രധാന വാര്‍ത്തകള്‍

Raja_Kanimozhiന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസില്‍ ഡിഎംകെ നേതാക്കളായ എ. രാജയും കനിമൊഴിയും ഉള്‍പ്പെട്ടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയാണ് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെടുതെവിട്ടത്.

ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1,76,000,00 കോടിയുടെ അഴിമതി നടന്നെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. സിബിഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നത്.

മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി രാജക്കും ഡിഎംകെ എംപി കനിമൊഴിക്കും പുറമേ മുന്‍ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍്‌പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് തുടങ്ങിയ വന്‍കിട സ്വകാര്യ ടെലികോം കന്പനികളും കേസില്‍ പ്രതികളായിരുന്നു.

2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് അവസാനിച്ചത്. 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍