ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: കേരളം കിരീടം ഉറപ്പിച്ചു

December 22, 2017 കായികം

റോത്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ എണ്‍പതു പോയിന്‍റോടെ കേരളം മുന്നില്‍. ഇതോടെ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന് രാവിലെ കേരളത്തിലെ കുട്ടികള്‍ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടി. തുടര്‍ച്ചയായ 20–ാം തവണയാണു കേരളം കിരീടം നേടുന്നത്.

1,500 മീറ്ററില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദര്‍ശ് ഗോപിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനുമോള്‍ തമ്പിയും സ്വര്‍ണമണിഞ്ഞു. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന്‍ ബി. ശങ്കറും രണ്ടാമതെത്തി. ആണ്‍കുട്ടികളുടെ 4×400 റിലെയില്‍ കേരളം വെള്ളി നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം