ഭക്ഷ്യസുരക്ഷാ പരിശോധന: 34 ലക്ഷം രൂപ പിഴ ഈടാക്കി

December 23, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ക്രിസ്തുമസും പുതുവത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ബേക്കറികളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 34 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ അറിയിച്ചു. ഡിസംബര്‍ ആറ് മുതല്‍ 21 വരെയാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം ജില്ലയില്‍ 89 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തി പതിനാറായിരം രൂപ പിഴ ഈടാക്കുകയും 26 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും കമ്മിഷണര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍