അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു

April 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കികൊണ്ടുള്ള വിജ്ഞാപനമിറങ്ങി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് സമരസമിതിക്ക് കൈമാറിയതിനെ തുടര്‍ന്ന് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. നിയമമന്ത്രി വീരപ്പമൊയ്‌ലിയാണ് കണ്‍വീനര്‍. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം