വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായിരുന്നു – ബുദ്ധദേവ്

April 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: വി.എസ്‌ അച്യുതാനന്ദെ‍ന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ സംസ്ഥാന ഘടകത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ വ്യക്തമാക്കി. ഇതാദ്യമായാണ്‌ ഒരു പി.ബി അംഗം വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നത്‌. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പോളിറ്റ്‌ ബ്യൂറോയാണ്‌ തീരുമാനിച്ചത്. പോളിറ്റ് ബ്യൂറോയുടെ തീരുമാനം കേരളഘടകം അംഗീകരിക്കുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില കേരളത്തില്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തോടെ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം