സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്‌ഫോടനം: 10 പേര്‍ക്ക് പരിക്ക്

December 29, 2017 രാഷ്ട്രാന്തരീയം

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍  സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്. പുതുവര്‍ഷം പ്രമാണിച്ച് മാര്‍ക്കറ്റുകളില്‍ വലിയ തിരക്കായിരുന്നു. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ അധികവും സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് . സംഭവത്തില്‍ റഷ്യന്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം