മുംബൈയില്‍ തീപ്പിടുത്തം: 14 മരണം

December 29, 2017 ദേശീയം

മുംബൈ: മുംബൈയിലുണ്ടായ തീപ്പിടുത്തത്തില്‍ പതിനാലുപേര്‍ മരിച്ചു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. സമീപത്തുള്ള ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സഹായത്തോടെയാണ് തീ പൂര്‍ണമായും അണച്ചത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം