പെറുവില്‍ ബസ് അപകടം: 48 മരണം

January 3, 2018 രാഷ്ട്രാന്തരീയം

ലിമ: പെറുവില്‍ ബസ് അപകടത്തില്‍ 48 പേര്‍ മരിച്ചു. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് പോവുകയായിരുന്ന ബസ് നൂറ് മീറ്ററിലധികം താഴ്ചയുള്ള പാറിയിടുക്കിലേക്ക്  മറിയുകയായിരുന്നു. അപകടസമയത്ത് ബസില്‍ രണ്ടു ജീവനക്കാരും അന്‍പത്തിയഞ്ച് യാത്രക്കാരുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

അപകടം രാത്രി നടന്നത് യാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ പ്രയാസകരമായിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. കടലിനോട് ചേര്‍ന്ന് പാറയിടുക്കിലൂടെയുള്ള യാത്ര ഏറെ അപകടകരമായതിനാല്‍ ബസുകള്‍ക്കും ട്രക്കുകള്‍ക്കും മാത്രമാണ് ഇതുവഴി യാത്രാനുമതിയുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം