ജയലളിതയുടെ സ്മരണാര്‍ത്ഥം പത്രവും ചാനലും വരുന്നു

January 4, 2018 ദേശീയം

Jayalalitha 1ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ത്ഥം ”നാം അമ്മ” എന്ന മുഖപത്രവും ”അമ്മ ടിവി” എന്ന പാര്‍ട്ടി ചാനലും ആരംഭിക്കുവാന്‍ എ.ഐ.എ.ഡി.എം.കെ തയാറെടുക്കുന്നു.

എ.ഐ.എ.ഡി.എം.കെ സ്ഥാപകനായ എം.ജി ആറിന്റെ ജന്മദിനത്തിലോ ജയലളിതയുടെ ജന്മദിനത്തിലോ നാം അമ്മ പത്രം പുറത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്രവും ചാനലും തുടങ്ങുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ജയ ടി.വിയും നമതു എം.ജി.ആറും ഏറ്റെടുക്കാനുളള നിയമപരമായ തടസ്സമാണ് പുതിയ പത്രവും ടിവിയും തുടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തെ ഇത്തരം തീരുമാനത്തിന് പ്രേരിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം