ശ്രീരാമലീല രഥപരിക്രമണം

April 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശ്രീരാമരഥം കന്യാകുമാരി ദര്‍ശനം നടത്തി. ശനിയാഴ്ച നഗരത്തില്‍ പ്രവേശിച്ച് ശ്രീരാമലീലാ പരിക്രമണം നടത്തും. തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാല്‍ ദേവീക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്തന്‍കോട് മഹാദേവര്‍ ക്ഷേത്രം, കട്ടച്ചല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ ഒരുക്കിയ രാമായണകാണ്ഡങ്ങളിലൂടെ ശനിയാഴ്ച രഥയാത്ര കടന്നുപോകും. ഞായറാഴ്ച ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന് ചുറ്റുമുള്ള ആറ് രാമായണകാണ്ഡങ്ങളിലൂടെ ശ്രീരാമലീല പരിക്രമണം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം