ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് കടുത്ത മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ കമ്മീഷന്‍

January 4, 2018 കേരളം

stethescope_022114040333തിരുവനന്തപുരം: അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്കു ചികിത്സ നിഷേധിക്കുന്നതിലൂടെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതു ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയതു പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു തടസമില്ലെങ്കിലും അതു രോഗികളുടെ ജീവന്‍ കൈയിലെടുത്തു കൊണ്ടാകരുതെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ബന്ദിന്റെ പേരില്‍ സംസ്ഥാനത്ത് അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിനു രോഗികള്‍ വലഞ്ഞത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം