കിഴക്കമ്പലത്തെ അതിക്രമം: വനിതാ കമ്മീഷന്‍ കേസെടുത്തു

January 5, 2018 വാര്‍ത്തകള്‍

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കുടുംബശ്രീ പരിശീലന ക്ലാസിനിടെ അതിക്രമം കാട്ടിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കിഴക്കമ്പലം വ്യാപാര ഭവനില്‍ ക്ലാസ് നടക്കവെ സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ അടക്കമുള്ളവരെയാണ് മര്‍ദിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍