തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

January 6, 2018 ദേശീയം

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നത് ജനജീവിതത്തെ ബാധിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ട് ഡിഎംകെ, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി  തുടങ്ങി 17 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. എഴുപത് ശതമാനത്തോളം സര്‍വീസുകളെയും സമരം ബാധിച്ചു.

വ്യാഴാഴ്ച ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം