പോലീസ് ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഗ്വാളിയറിലെത്തി

January 7, 2018 ദേശീയം

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്വാളിയറില്‍. ഉന്നതതല പോലീസ് യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഇന്ന് ഗ്വാളിയറിലെത്തിയത്. പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി), ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്(ഐജി.പി) എന്നിവരുടെ വാര്‍ഷിക യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

ഗ്വാളിയറിലെ തെക്കന്‍പുരയിലുള്ള ബിഎസ്എഫ് അക്കാദമിയിലാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും യോഗത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം