സന്തോഷ് ട്രോഫി ഫുട്‌ബോള്‍: രാഹുല്‍ വി രാജ് നയിക്കും

January 8, 2018 കായികം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ  കേരളാ ടീം പ്രഖ്യാപിച്ചു.  പതിമൂന്ന് പേര്‍ പുതുമുഖങ്ങളാണ്. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജ് ആണ് കേരളത്തെ നയിക്കുക. സീസണാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സതീവന്‍ ബാലനാണ് ടീമിന്റെ പരിശീലകന്‍.

ബെംഗളൂരുവില്‍ ജനുവരി 18നാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജനുവരി 18ന് ആന്ധ്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരളാ ടീം:

സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍, ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍, വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്. മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍ എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍ .

കൂടുതല്‍ വാര്‍ത്തകള്‍ - കായികം