എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

January 9, 2018 മറ്റുവാര്‍ത്തകള്‍

Air-India-1-pbന്യൂഡല്‍ഹി: എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. റിട്ടയര്‍മെന്റിനുശേഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തവരെയാണ് എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോളയുടെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ടവരെല്ലാം സാങ്കേതികപരമല്ലാത്ത ജോലികള്‍ വഹിക്കുന്നവരാണെന്നാണു റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റില്‍ ഇറങ്ങിയ ഉത്തരവിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ ഉത്തരവെന്നാണു സൂചന. വിരമിച്ചവരെ വീണ്ടും ജോലിക്കെടുക്കുന്നതും വിരമിക്കല്‍ കാലാവധിക്കുശേഷം കന്പനിയില്‍ തുടരുന്നവരുടെ കരാര്‍ ദീര്‍ഘിപ്പിക്കുന്നതും വിലക്കിയാണ് മാനേജ്‌മെന്റ് ഓഗസ്റ്റില്‍ ഉത്തരവിറക്കിയത്.

ഇതുകൂടാതെ, മറ്റ് 412 കരാര്‍ ജീവനക്കാരെയുടെ സേവനം അവസാനിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എയര്‍ ഇന്ത്യ വക്താവ് ജി.പി.റാവു സ്ഥിരീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍