മിനിലോറി ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

January 9, 2018 മറ്റുവാര്‍ത്തകള്‍

അടൂര്‍: മിനിലോറിയില്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. എംസി റോഡില്‍ വടക്കടത്തുകാവിനു സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.

ഏനാത്ത് പള്ളിവടക്കതില്‍ താഴത്ത് വിനോദിന്റെ മകന്‍ വിമല്‍ (16), കൈതപ്പറന്പ് ലക്ഷ്മിഭവനില്‍ ഷാജിയുടെ മകന്‍ വിശാദ് (16), നെടുമണ്‍ ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ചാള്‍സ് (16) എന്നിവരാണു മരിച്ചത്.

മൂവരും നെടുമണ്‍ ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്. വടക്കടത്തുകാവില്‍ ബൈക്ക് നിര്‍ത്തി തട്ടുകടയില്‍നിന്നു ഭക്ഷണം കഴിച്ചശേഷം ഏനാത്ത് ഭാഗത്തേക്കു വരുന്‌പോള്‍ എതിര്‍ദിശയില്‍ നിന്നു വന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍