നിയമസഭാ മ്യൂസിയം പൈതൃക മന്ദിര പുനരുദ്ധാരണ ഉദ്ഘാടനം ജനുവരി 10

January 9, 2018 വാര്‍ത്തകള്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന നിയമസഭാ സുവര്‍ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ (ജനുവരി 10) വൈകിട്ട് നാലിന് നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ മ്യൂസിയം അങ്കണത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ചടങ്ങില്‍ തുറമുഖവും മ്യൂസിയവും പുരാവസ്തു സംരംക്ഷണവും വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതം ആശംസിക്കും. നിയമസഭാ മ്യൂസിയം ഉപദേശകസമിതി അധ്യക്ഷന്‍ ജോണ്‍ ഫെര്‍ണാണ്ടസ്, സമിതി അംഗങ്ങളും എം.എല്‍.എമാരുമായ എന്‍. ഷംസുദ്ദീന്‍, കെ.എസ്. ശബരീനാഥന്‍, പി. മുഹമ്മദ് മുഹസിന്‍ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍