പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

January 9, 2018 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന കലാകാരന്മാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരിയില്‍ ഹാജരാക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ഇതുവരെ ആധാര്‍ കോപ്പി നല്‍കാത്തവര്‍ ആധാറിന്റെ പകര്‍പ്പും നല്‍കണം.

സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ww.cwb.kerala.gov.in ല്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍