ശബരിമല നട ഇന്ന് തുറക്കും

April 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം 5.30ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. പതിവ് ചടങ്ങുകള്‍ക്കായി നാളെ രാവിലെ അഞ്ച് മണിക്ക് നട തുറക്കും. പതിനഞ്ചാം തീയതി വെളുപ്പിന് നാല് മണി മുതല്‍ ഏഴ് മണിവരെയാണ് ശബരിമലയിലെ വിഷുക്കണി ദര്‍ശനം. പതിനെട്ടാം തീയതി രാത്രി പത്ത് മണിക്ക് നട അടയ്ക്കുന്നതോടെ ശബരിമലയിലെ വിഷു ആഘോഷങ്ങള്‍ക്ക് സമാപനമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം