കാലിഫോര്‍ണിയയില്‍ കനത്ത മഴ:13 മരണം

January 10, 2018 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

കനത്ത മഴയില്‍ പല സ്ഥലങ്ങളിലും റോഡുകള്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. റോ‍ഡ്, ട്രെയിന്‍ ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്.  കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം