സി.ബി.എസ്.ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

January 11, 2018 ദേശീയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 5ന് തുടങ്ങി ഏപ്രില്‍ 4ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് 5ന് തുടങ്ങി ഏപ്രില്‍ 12ന് അവസാനിക്കും.

ഐ.സി.എസ്.ഇ. പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച് 28ന് അവസാനിക്കും. ഐ.എസ്.സി. പരീക്ഷ ഫെബ്രുവരി ഏഴിന് തുടങ്ങി ഏപ്രില്‍ രണ്ടിന് തീരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം