ഓഖി ദുരന്തം: ധനസഹായ വിതരണം മേല്‍നോട്ടസമിതി നിര്‍വഹിക്കും

January 11, 2018 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുള്ള സഹായം വിതരണം ചെയ്യുന്നതിനായി മേല്‍നോട്ടസമിതി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മേല്‍നോട്ടസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ മേല്‍നോട്ടസമിതിയെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍