വസന്തോത്സവം: രണ്ടു ദിവസം കൂടി നീട്ടി

January 12, 2018 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം പുഷ്പപ്രദര്‍ശന മേള ജനത്തിരക്ക് കണക്കിലെടുത്ത് ജനുവരി 16 വരെ നീട്ടി. കഴിഞ്ഞ ഞായറാഴ്ചയാണ് വസന്തോത്സവം ആരംഭിച്ചത്. പുഷ്പമേള കൂടാതെ,കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ പ്രതീകമായ കാവുകളുടെ പുനരാവിഷ്‌ക്കാരം, ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയുമായി ഗോത്രവര്‍ഗ്ഗ ഊരിന്റെ മാതൃക, വയനാടന്‍ വിത്തുപുര, തേന്‍കൃഷിയും പരിപാലനവും വിപണനവുമായി ‘തേന്‍കൂട്’, വനക്കാഴ്ചകള്‍, ശലഭോദ്യാനം,കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും വസന്തോത്സവത്തിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍