ഐ.എസ്.ആര്‍.ഒയുടെ നൂറാം ഉപഗ്രഹം: വിക്ഷേപണം വിജയം

January 12, 2018 ദേശീയം

ചെന്നൈ: 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-40 റോക്കറ്റ് വിക്ഷേപണം വിജയം. രാവിലെ ഒമ്പതരയോടെ  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ഐ.എസ്.ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിക്ഷേപണം നടന്നത്.

യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ  വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമാണെന്നും പേടകത്തിലെ ചെറു ഉപഗ്രങ്ങളെല്ലാം വിജയകരമായി വേര്‍പെട്ട് ഭ്രമണപഥത്തിലെത്തിയതായും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം