ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 10 യു.ഡി.എഫ് 5 സീറ്റുകള്‍ നേടി

January 13, 2018 കേരളം

തിരുവനന്തപുരം: വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10ഉം യു.ഡി.എഫ് 5ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍. തിരുവനന്തപുരംനഗരൂര്‍ എ. ഷിബാന 141, കൊല്ലം വിളന്തറപി. ജയശ്രീ71, കൊറ്റങ്കരമാമ്പുഴ വിജയന്‍ പിള്ള. പി. കെ197, കോട്ടയം മരങ്ങാട് അരുണിമ പ്രദീപ് 273, ഇടുക്കി മുനിയറ സൗത്ത് രമ്യ റെനീഷ്148, പാലക്കാട്മിച്ചാരംകോട് രുഗ്മിണി ഗോപി 210, മലപ്പുറം ഞെട്ടികുളം രജനി88, എ.കെ.ജി നഗര്‍ വി. കെ. ബേബി 265, എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ ബേബി ജോണ്‍207, കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം എച്ച്. ശങ്കരന്‍1626 യു.ഡി.എഫ് വിജയിച്ചവ. തിരുവനന്തപുരംമൈലച്ചല്‍ വി. വീരേന്ദ്രകുമാര്‍109, കൊല്ലംതെക്കുംപുറം ഓമന സുധാകരന്‍112, പാലക്കാട്‌കോണിക്കഴി ബി. മുഹമ്മദ്149, മലപ്പുറം തിണ്ടലം മോഹനകൃഷ്ണന്‍. കെ. കെ180. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ അത്തീക്ക് പറമ്പില്‍ 8 വോട്ടുകള്‍.

അഴീക്കല്‍ നഗരസഭ വാര്‍ഡും കോണിക്കഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡും എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ പാറയ്ക്കല്‍ നഗരസഭ വാര്‍ഡ് സ്വതന്ത്രനില്‍നിന്നും, മുനിയറ സൗത്ത് ബി.ജെ.പിയില്‍നിന്നും, ഞെട്ടികുളം യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം