ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി

January 16, 2018 ദേശീയം

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2022 ഓടെ ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തവിന്‍റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. എഴുന്നൂറു കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്. സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ മിച്ചം പിടിക്കുന്ന ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ  മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.

1,75,000 പേരാണ് ഇത്തവണ ഹജ്ജിന് പോകാന്‍ തയ്യാറെടുക്കന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം