രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്കു പരാജയം

January 17, 2018 കായികം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.

287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 151 റണ്‍സിന് പുറത്തായി. 47 റണ്‍സ് നേടിയ രോഹിത് ശര്‍മ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. നാല് റണ്‍സുമായി ഇഷാന്ത് ശര്‍മ പുറത്താകാതെ നിന്നു.

എന്‍ഡിഗിയാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 335, രണ്ടാം ഇന്നിംഗ്‌സ് 258. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 307, രണ്ടാം ഇന്നിംഗ്‌സ് 151.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം