ഭാഗ്യക്കുറി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷവും ഭാഗ്യോത്സവവും 20ന്

January 17, 2018 വാര്‍ത്തകള്‍

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 50 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി കൊച്ചിയില്‍ സുവര്‍ണ ജൂബിലി ആഘോഷവും ഭാഗ്യോത്സവം കലാസാംസ്‌കാരികപരിപാടിയും സംഘടിപ്പിക്കുന്നു.

ആഘോഷത്തിന്റെ ഉദ്ഘാടനം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ജനുവരി 20 ശനിയാഴ്ച്ച വൈകിട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, മേഖലാ ഭാഗ്യക്കുറി ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ സെന്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ടി.പി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് 5.30ന് എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഭാഗ്യോത്സവം കലാസാംസ്‌കാരിക പരിപാടി നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍