അദാനി പോര്‍ട്‌സ് സി.ഇ.ഒ രാജിവെച്ചു

January 19, 2018 കേരളം

തിരുവനന്തപുരം: അദാനി പോര്‍ട്‌സ് സി.ഇ.ഒ സന്തോഷ് മഹാപാത്ര രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജേഷ് ഝായെ പകരം സിഇഒ ആയി നിയമിച്ചു.

വിഴിഞ്ഞം അദാനി പോര്‍ട്ടിന്റെ ഉപദേശകനായും അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള മറ്റു പദവികളിലും സന്തോഷ് മഹാപാത്ര തുടരുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം