20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി

January 19, 2018 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. ഇരട്ടപ്പദവി വിഷയത്തില്‍ 20 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം.

70 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 66 എം.എല്‍.എമാരാണുള്ളത്.  കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ അറിയിപ്പില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം