നിയമസഭയിലെ കൈയാങ്കളി: കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി

January 21, 2018 കേരളം

തിരുവനന്തപുരം: 2015ല്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എയും കേസിലെ പ്രതിയുമായ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. നിയമവകുപ്പിന്റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി അപേക്ഷ കൈമാറിയിട്ടുണ്ട്.

കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ എല്‍ഡിഎഫ് നേതാക്കളാണ്. സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങളടകം രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ യുഡിഎഫിലെ നാല് അംഗങ്ങള്‍ക്കെതിരേയും കേസെടുത്തിരുന്നു. 2015 മാര്‍ച്ച് 13നാണ് ബജറ്റ് അവതരണം നടന്നത്.

നിയമസഭയ്ക്കുള്ളിലെ സംഘര്‍ഷങ്ങളില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും ഉള്‍പ്പെടെ 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതും ആദ്യ സംഭവമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം