സുഗതകുമാരിയുടെ തറവാട് പുരാവസ്തു വകുപ്പ് സംരക്ഷിക്കും

January 22, 2018 കേരളം

തിരുവനന്തപുരം: സുഗതകുമാരിക്ക് ജന്‍മദിനസമ്മാനമായി ആറന്‍മുളയിലെ തറവാട്ടുവീട് സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന്റെ വിജ്ഞാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി.

ശതാഭിഷിക്തയായ ടീച്ചര്‍ക്ക് രാവിലെ ജന്‍മദിന ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയപ്പോഴാണ് പുരാവസ്തുപുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിജ്ഞാപനം കൈമാറിയത്. ഒപ്പം തന്റെ മാതാവ് രചിച്ച രണ്ടുവരി ആശംസാകവിതയും അദ്ദേഹം ടീച്ചര്‍ക്ക് സമ്മാനമായി നല്‍കി.

ടീച്ചറുടെ തറവാട് ഏറ്റെടുത്ത് അമൂല്യസ്വത്തായി സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. അതിന്റെ ഔദ്യോഗിക വിജ്ഞാപനത്തിന്റെ രേഖയാണ് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം