പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂ

January 23, 2018 കേരളം

Flag_India_sliderതിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പൊതുഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

പാലക്കാട് ആര്‍എസ്എസ് ശിബിരത്തില്‍ പങ്കെടുക്കാനെത്തുന്ന സര്‍സംഘചാലക് മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

നേരത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌ക്കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് തടയാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം